അജ്‌മാൻ◆ ജെർഫിലെ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ തിരുപ്പന മഹോത്സവം തുടങ്ങി. ശനിയാഴ്ച ഉച്ചയ്ക്ക് മലയിറക്കൽ ചടങ്ങോടെയാണ് ഉത്സവത്തിന് തുടക്കമായത്.
ഗുളികൻ കലശംവെക്കൽ, മുത്തപ്പൻ വെള്ളാട്ടം, കളിക്കപ്പാട്ട്, കലശംവരവ് എന്നിവയും നടന്നു. രാത്രിയോടെ മുത്തപ്പൻ വെള്ളാട്ടത്തിൻന്റെ മുടിയഴിക്കൽ നടന്നു.
ഞായറാഴ്ച പുലർച്ചെ ഗണപതിഹോമത്തോടെ ദിവസത്തെ ഉത്സവത്തിന് തുടക്കമാവും, തുടർന്ന് മുത്തപ്പൻ തിരുപ്പന തെയ്യങ്ങളുടെ പുറപ്പാട്, പള്ളിവേട്ട, മുടിയഴിക്കൽ എന്നീ ചടങ്ങുകളുണ്ടാകും. കുട്ടികൾക്ക് ചോറൂണും ഉത്സവത്തോടനുബന്ധിച്ച് നടക്കും.

Post a Comment