മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

അമ്മയും ആറുമാസം പ്രായമായ കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍

അമ്മയും ആറുമാസം പ്രായമായ കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍


ചൊക്ലി: തീര്‍ത്തിക്കോട്ട് കുനിയില്‍ മാതാവിനെയും ആറ് മാസം പ്രായമായ കുഞ്ഞിനേയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തീര്‍ത്തിക്കോട്ട് നിവേദിന്റെ ഭാര്യ ജ്യോത്സന (25), ഇവരുടെ ആറ് മാസം പ്രായമായ ആണ്‍കുഞ്ഞ് ധ്രുവിന്‍ എന്നിവരേയാണ്​ വീടിനടുത്തുള്ള ആളൊഴിഞ്ഞ പറമ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ശനിയാഴ്ച രാവിലെ വാതില്‍ തുറന്നിട്ടത് കണ്ട് വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് ഇവരെ കിണറ്റില്‍ കണ്ടെത്തിയത്. മനേക്കരയിലെ ജനാര്‍ദ്ദനന്‍-സുമ ദമ്പതികളുടെ മകളാണ് ജ്യോത്സന. മൃതദേഹങ്ങൾ തലശ്ശേരി സർക്കാർ ആശുപത്രിയിൽ.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്