മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

മോദി സർക്കാർ ഉടൻ രാജിവെക്കണം: ഐ.എൻ.എൽ.സി

മോദി സർക്കാർ ഉടൻ രാജിവെക്കണം: ഐ.എൻ.എൽ.സി

കണ്ണൂർ: തൊഴിലാളി ദ്രോഹ-ജനദ്രോഹ നയങ്ങൾ തുടരുന്ന മോദി സർക്കാർ ഉടൻ രാജി വെച്ചൊഴിയാണമെന്നും, ഇന്ത്യൻ ജനത രണ്ടാം സ്വാതന്ത്ര്യസമരത്തിന് തയ്യാറാകണമെന്നും ഐ.എൻ.എൽ.സി ആവശ്യപ്പെട്ടു. 

മെയ്ദിന റാലിയോടനുബന്ധിച്ച് കണ്ണൂർ സ്റ്റേഡിയം കോർണ്ണറിൽ ചേർന്ന പൊതുയോഗം ഐ.എൻ.എൽ.സി സംസ്ഥാന പ്രസിഡന്റ് എം ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എ. അബ്‌ദുൾ ലത്തീഫ്, പി.കെ.വേണുഗോപാൽ, കെ.സി.രാമചന്ദ്രൻ, എം.സുകുമാരൻ, പി.കെ.രാഘവൻ, ഉണ്ണി മുണ്ടേരി, പി.പി.സൈദ്, പി.കെ.സുമേഷ് തുടങ്ങിയവർ പ്രസംഗിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്