മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് സ്പോട്ട് 24

കണ്ണൂരിൽ കിണറ്റില്‍ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

കണ്ണൂര്‍: കണ്ണൂര്‍ ചെറുപുഴയില്‍ ഉപയോഗശൂന്യമായി കിടന്നിരുന്ന കിണറ്റില്‍ മനുഷ്യന്റെ അസ്ഥികൂടം  കണ്ടെത്തി. സ്വകാര്യ വ്യക്തിയുടെ ആള്‍ താമസമില്ലാത്ത പറമ്ബിലെ കിണറ്റിലാണ് അസ്ഥികൂടം കണ്ടെത്തിയിരിക്കുന്നത്.

വെള്ളൂര്‍ സ്വദേശിയുടെ കോലുവള്ളി കള്ളപ്പാത്തിയിലെ പുരയിടത്തിലെ കിണറ്റിലാണ് അസ്ഥികൂടം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. കിണര്‍ ഉപയോഗശൂന്യമായി കിടക്കുകയായിരുന്നു.

ചെറുപുഴ എസ്‌ഐ എം.പി. ഷാജിയുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസം കോഴിക്കോട് തിരുവമ്ബാടിയില്‍ കാടുമൂടിയ സ്ഥലത്ത് നിന്നും തലയോട്ടിയും അസ്ഥികളും കണ്ടെത്തിയിരുന്നു. താഴെ തിരുവമ്ബാടി വാപ്പാട്ട് പേനക്കാവിനു സമീപത്താണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് ആറുമണിയോടെയാണ് റബര്‍ എസ്‌റ്റേറ്റില്‍ വിറക് ശേഖരിക്കാന്‍ പോയ പ്രദേശവാസി തലയോട്ടിയും അസ്ഥികളും കണ്ടത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സ്ഥലത്തിന് സമീപത്തുള്ള മരത്തില്‍ കുരുക്കിട്ടനിലയില്‍ ജീര്‍ണിച്ച തുണിയുമുണ്ടായിരുന്നു. മൃതദേഹാവശിഷ്ടങ്ങള്‍ക്ക് മാസങ്ങളുടെ പഴക്കമുണ്ടെന്നാണ് നിഗമനം.

0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്