മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂനിയൻ CTU സംസ്ഥാന കമ്മിറ്റിയംഗവും, ജില്ലാ സെക്രട്ടറിയുമായിരുന്ന എം ശ്രീധരന് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി

കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂനിയൻ CTU സംസ്ഥാന കമ്മിറ്റിയംഗവും, ജില്ലാ സെക്രട്ടറിയുമായിരുന്ന എം ശ്രീധരന് (ശ്രീധരൻ സംഘമിത്ര ) യൂനിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. NGO യൂനിയൻ ബിൽഡിങ്ങിൽ ചേർന്ന യോഗം CPM കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ ഉദ്ഘാടനം ചെയ്ത് ഉപഹാരം നൽകി.

CPM ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ പി. പുരുഷോത്തമൻ ഷാൾ അണിയിച്ചു.

യൂനിയൻ ബ്രാഞ്ച് കമ്മിറ്റികൾ ഉപഹാരങ്ങൾ നൽകി . എം.വി ശശിധരൻ ,പി വി ഗംഗാധരൻ , ടി.ഒ വിനോദ് കുമാർ ,ടി. രമണി കെ.ജി മനോജ് കുമാർ പ്രസംഗിച്ചു. എം.ശ്രീധരൻ മറുപടി പ്രസംഗം നടത്തി. ജില്ലാ പ്രസിഡന്റ് കെ.കെ സുരേഷ് അധ്യക്ഷത വഹിച്ചു. എം.വി സഹദേവൻ സ്വാഗതവും ആർ.കെ റീജ നന്ദിയും പറഞ്ഞു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്