മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

1, 2, 5, 10, 20 രൂപയുടെ പുതിയ നാണയങ്ങൾ പുറത്തിറക്കി

പുതിയ നാണയങ്ങൾ പുറത്തിറക്കി കേന്ദ്രസർക്കാർ. ആസാദി കാ അമൃത് മഹോത്സവത്തിന്റെ നാണയങ്ങൾ കേന്ദ്രസർക്കാർ പുറത്തിറക്കിയത്.അന്ധർക്കും തിരിച്ചറിയാവുന്ന വിധത്തിലാണ് നാണയങ്ങളുടെ രൂപകൽപന.നാണയത്തിന് മേൽ എകെഎഎം എന്ന ലോഗോയും ഉൾപ്പെടുത്തിയിട്ടുണ്ട്. ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ ധനമന്ത്രാലയം സംഘടിപ്പിച്ച ചടങ്ങിലായിരുന്നു നാണയത്തിന്റെ പ്രകാശനം.
നേരത്തെ 400-ാമത് പ്രകാശ് പൂരബ് ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്ത് 400 രൂപയുടെ നാണയം പുറത്തിറക്കിയിരുന്നു. ഒമ്പതാമത്തെ സിഖ് ഗുരുവായ തേജ് ബഹദൂറിന്റെ ജന്മവാർഷിക ദിനത്തിൽ ചെങ്കോട്ടയിൽ നടന്ന ചടങ്ങിലായിരുന്നു 400 രൂപയുടെ നാണയം പുറത്തിറക്കിയത്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്