അനുമോദനവും പ്രഭാഷണവും നാളെ (തിങ്കളാഴ്ച 13.06.2022)
കണ്ണൂർ: മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി യു ) കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മലബാർ ദേവസ്വം ബോർഡ് കാസർഗോഡ്, തലശ്ശേരി ഡിവിഷനുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കൊട്ടറ വാസുദേവ്, ടി.കെ.സുധി എന്നിവർക്ക് അനുമോദന സദസ്സ് നടത്തും. യൂണിയൻ ജില്ലാ പ്രസിഡൻ്റ് ടി. ഐ. മധുസൂധനൻ എം.എൽ.എയുടെ അധ്യക്ഷതയിൽ സിഐടിയു ജില്ല ജനറൽ സിക്രട്ടറി കെ. മനോഹരൻ അനുമോദന സദസ്സ് ചിറക്കൽ സഹകരണ ബേങ്ക് ഹാളിൽ 13 ന് തിങ്കളാഴ്ച രാവിലെ 11ന് ഉദ്ഘാടനം ചെയ്യും ചടങ്ങിൽ മലബാർ ദേവസ്വം ബോർഡ് മെമ്പർമാരായ കെ.ജനാർദ്ദനൻ ,പി.കെ.മധുസൂദനൻ എന്നിവർ മുഖ്യാഥിതികളാകും. ജില്ലാ സിക്രട്ടറി കെ.രവീന്ദ്രൻ സ്വാഗതവും സി.വി.ദാമോദരൻ നന്ദിയും പറയും.തുടർന്ന് വർഗ്ഗീയതക്കെതിരെ വർഗ്ഗ ഐക്യം എന്ന വിഷയത്തിൽ പ്രഭാഷണവും നടക്കും

Post a Comment