മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

രണതാര കലാ കായിക സമിതിയുടെ നേതൃത്വത്തിൽ നീന്തൽ പരിശീലനം നടത്തി

രണതാര കലാ കായിക സമിതിയുടെ നേതൃത്വത്തിൽ ഇന്ന് സംഘടിപ്പിച്ച നീന്തൽ പരിശീലനത്തിൽ പെൺകുട്ടികൾ ഉൾപ്പെടെ 20 ഓളം കുട്ടികൾ പങ്കെടുത്തു. വനിതകൾക്കായി പ്രത്യേകം വനിതാ ട്രെയിനേഴ്സിനേയും ക്ലബ്ബ്  ഏർപ്പാട് ചെയ്തിട്ടുണ്ട്.

 ടി എൻ മിഥുൻന്റെ അദ്ധ്യക്ഷതയിൽ സംഘടിപ്പിച്ച പരിശീലന പരിപാടിയിൽ ക്ലബ്ബ് സെക്രട്ടറി സി പ്രിയേഷ് സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ ശ്രീമതി കെ പി ഷീബ പരിശീലകർക്ക് സ്വിമ്മിങ് ട്യൂബ് കൈമാറി പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം കർമ്മം നിർവ്വഹിച്ചു.

 തുടർന്നുള്ള ഞായറാഴ്ചകളിലും നീന്തൽ പരിശീലനം ഉണ്ടായിരിക്കുന്നതാണ്

 ഇനിയും പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ മാതോടം രണതാര ക്ലബ് സെക്രട്ടറിയോ പ്രസിഡണ്ട്മായോ ബന്ധപ്പെടുക.






0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്