മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

വാണിയ സമുദായ സമിതി മുച്ചിലോട്ട് ക്ഷേത്ര കൂട്ടായ്മ പ്രക്ഷോഭത്തിലേക്ക്

 കണ്ണൂർ: ഉത്തരമലബാറിലെ ആചാരസ്ഥാനികർക്ക് സർക്കാർ നൽകുന്ന സഹായധനം കാലോചിതമായി വർദ്ധനവ് വരുത്തുക, കുടിശ്ശിക ഉടനടി കൊടുത്തു തീർക്കുക, പുതിയ ആചാരക്കാർക്ക് കൂടി സഹായധനം നൽകുക, ദേവസ്വം നിയമനങ്ങളിൽ ആചാര സ്ഥാനികരുടെ ആശ്രിതർക്ക് പ്രാതിനിധ്യം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് വാണിയ സമുദായ സമിതി മുച്ചിലോട് ക്ഷേത്ര കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ തലശ്ശേരി മലബാർ ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മീഷണർ ഓഫീസിനുമുന്നിൽ ജൂൺ 29ന് ധർണാ സമരം നടത്തുവാൻ വളപട്ടണം മുച്ചിലോട്ട് കാവിൽ ചേർന്ന വാണിയ സമുദായ സമിതി മുച്ചിലോട്ട് ക്ഷേത്ര കൂട്ടായ്മ യോഗം തീരുമാനിച്ചു. കൂട്ടായ്മ പ്രസിഡന്റ് പി പി സോമൻ ന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം വാണിയ സമുദായ സമിതി സംസ്ഥാന പ്രസിഡന്റ് വി വിജയൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ കാവിലച്ഛൻ ചന്ദ്രൻ കോമരം, സജീവൻ കോമരം കോലാവ്, കുഞ്ഞപ്പ അന്തിത്തിരിയൻ, സമിതി ജനറൽ സെക്രട്ടറി അഡ്വ. പയ്യന്നൂർ ഷാജി, കെ കെ സുരേശൻ, ഹരീന്ദ്രൻ എൻ, കെ പി ശശിധരൻ, കെ രാജൻ, ബാബു വാരം, കാരുണ്യൻ കെ എൻ, നാരായണൻ പി വി, ഷാജി കെ വി തുടങ്ങിയവർ സംസാരിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്