മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

 

ഒതയോത്ത് രാഘവൻ നിര്യാതനായി




ചൂളിയാട് അടുവാപ്പുറത്തെ ഒതയോത്ത് രാഘവൻ (90) നിര്യാതനായി. ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനും, ഗ്രന്ഥശാല പ്രവർത്തകനും, പൂരക്കളി ആശാനും, വോളിബോൾ താരവും, ചൂളിയാട് ഓമനക്കാഴ്ചയുടെയും, കൊട്ടിയൂർ ഇളനീർക്കാവിൻ്റെയും ആചാര ചടങ്ങുകളിലെ പ്രമുഖ സ്ഥാനീയനും, നാടക നടനുമായിരുന്നു.


ഭാര്യ: കാർത്ത്യായനി, മക്കൾ: ലക്ഷ്മണൻ, ഉഷ, പ്രസന്ന, പരേതരായ രമേശൻ, ബാബു. മരുമക്കൾ: പ്രസന്ന (ചേപ്പറമ്പ്), സുഷമ (പൊറോളം), ഷൈനി (ചെങ്ങളായി), വിജയൻ (കൈതപ്രം), പരേതനായ വിജയൻ (കുട്ടാവ്).


സംസ്ക്കാരം ഇന്ന് രാത്രി ഒമ്പത് മണിക്ക് മലപ്പട്ടം പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.



0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്