മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

കണ്ണൂരില്‍ ജ്വല്ലറിയുടെ ഷട്ടര്‍ തകര്‍ത്ത് മോഷണം; 9 കിലോ വെള്ളി ആഭരണങ്ങള്‍ കവര്‍ന്നു

കണ്ണൂരില്‍ ജ്വല്ലറിയുടെ ഷട്ടര്‍ തകര്‍ത്ത് മോഷണം. ജ്വല്ലറിയില്‍ നിന്നും 9 കിലോ വെള്ളി ആഭരണങ്ങള്‍ കവര്‍ന്നു. കണ്ണൂര്‍ പുതിയ ബസ്റ്റാന്റിൽ പ്രവര്‍ത്തിക്കുന്ന അര്‍ഷിത് ജ്വല്ലറിയിലാണ് മോഷണം നടന്നത്.

രാവിലെയോടെ നാട്ടുകാരാണ് ജ്വല്ലറിയുടെ ഷട്ടര്‍ കുത്തി തുറന്ന നിലയില്‍ കണ്ടത്.തുടര്‍ന്ന് ടൗണ്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ടൗണ്‍സ്റ്റേഷന്‍ പോലീസ് ഇന്‍സ്പെക്ടര്‍ ശ്രീജിത് കൊടേരിയും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. ജ്വല്ലറിയില്‍ നിന്നും ഏഴ് ലക്ഷത്തി ഇരുപതിനായിരം രൂപയുടെ വെള്ളിആഭരണങ്ങള്‍ നഷ്ടപ്പെട്ടതായി ജ്വല്ലറി ഉടമ റിജില്‍ പോലീസിൽ പരാതി നൽകി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്