മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

പുതിയ അധ്യായന  വർഷത്തിന് തുടക്കം കുറിച്ച് നാറാത്ത് ഈസ്റ്റ് എൽ പി  സ്കൂൾ 

പൂർവ വിദ്യാർത്ഥിയും സിനിമാ നടനുമായ ശ്രീ സനൽ അമൻ ഉദ്ഘാടനം നിർവഹിച്ചു.മുഖ്യാതിഥി  ശ്രീ മൊടപ്പത്തി നാരായണൻ (നടൻ) കുട്ടികളുമായി സംവദിക്കുകയും സനലിന് ഉപഹാര സമർപ്പണം നടത്തുകയും ചെയ്തു.  നവാഗതരായ കുട്ടികൾക്ക്  അക്ഷര കണിയൊരുക്കിയും പഠന കിറ്റ് വിതരണം ചെയ്തും പായസം വിതരണം ചെയ്തും ഉത്സവം ഗംഭീരമാക്കി.പി ടി എ പ്രസിഡണ്ട് ശ്രീ സി മനോജിന്റെ അധ്യക്ഷതയിൽ ചേർന്ന    യോഗത്തിൽ ശ്രീമതി കെ പി സുജാത സ്വാഗതം ആശംസിച്ചു.വികസന സമിതി അംഗം  ശ്രീ അരക്കൻ പുരുഷോത്തമൻ  മുൻ അധ്യാപകരായ ടി കെ ഉഷ ടീച്ചർ കെ ജയശ്രീ ടീച്ചർ കെ പ്രമോദ് മാസ്റ്റർ മദർ പിടിഎ പ്രസിഡണ്ട് ശ്രീമതി എ ഹസീന എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി പി കെ ഷീമ നന്ദി പറഞ്ഞു.




0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്