മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ദേശസേവ യു പി സ്കൂളിൽ പ്രവേശനോൽസവം നടത്തി

ദേശസേവ യു പി സ്കൂളിൽ പ്രവേശനോൽസവം നടത്തി

 ദേശസേവ യു പി സ്കൂളിൽ പ്രവേശനോൽസവം നടത്തി




കണ്ണാടിപ്പറമ്പ് : കോവിഡിനെ അതിജീവിച്ച് വീണ്ടും അക്ഷര വെളിച്ചവുമായി വിദ്യാലയങ്ങൾ. 2022 - 23 അധ്യയന വർഷത്തെ നാറാത്ത് പഞ്ചായത്ത് തല പ്രവേശനോൽസവം കണ്ണാടിപ്പറമ്പ് ദേശസേവ യു.പി.സ്കൂളിൽ പി.ടി.എ പ്രസിഡണ്ട് എ എൻ രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.കെ. രമേശൻ ഉദ്ഘാടനം ചെയ്യുകയുണ്ടായി. ആശംസ അർപ്പിച്ചു കൊണ്ട് എൻ.ശ്രീകുമാർ (മാനേജർ . ദേശസേവ), റഷീദ. ടി(മെമ്പർ, ബ്ലോക്ക് പഞ്ചായത്ത്) ഒ പി. മൂസാൻ ഹാജി, പ്രിയ. ടി.കെ, റംന രാഘവൻ , വി.കെ സുനിത എന്നിവർ സംസാരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് എം.വി ഗീത സ്വാഗതവും ഇ ജെ സുനിത നന്ദിയും പറഞ്ഞു. തുടർന്ന് വിദ്യാർത്ഥികൾക്ക് മധുരവിതരണവും എൽ.കെ. ജി, യു.കെ.ജി, ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്ക് സമ്മാനപ്പൊതി വിതരണം ചെയ്യുകയും ചെയ്തു.



0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്