പുസ്തകങ്ങൾ ഏറ്റുവാങ്ങലും ആദര ചടങ്ങുകളും സംഘടിപ്പിച്ചു
ജല അതോറിറ്റി ജീവനക്കാരുടെ സാംസ്കാരിക സംഘടനയായ സംസ്കൃതി കണ്ണൂർ ആഭിമുഖ്യത്തിൽ പുതുതായി തുടങ്ങുന്ന സംസ്കൃതി ഗ്രന്ഥാശാല ക്കുള്ള പുസ്തകങ്ങൾ ഏറ്റുവാങ്ങലും ആദര ചടങ്ങുകളും സംഘടിപ്പിച്ചു. ഫോക് ലോർ അക്കാദമി സെക്രട്ടറി എ.വി അജയകുമാർ ഉദ്ഘാടനം ചെയ്തു
സർവീസിൽ നിന്നും വിരമിച്ച കെ രഘു ഗ്രന്ഥാലയത്തിന് നൽകുന്ന പുസ്തകങ്ങൾ കെ.കെ. സുരേഷ് ഏറ്റുവാങ്ങി . സംഗീത സംവിധായകൻ കൂടിയായ കെ.രഘു (രഘുരാജ് ചാലോട് ) നാടകരചയിതാവ് ശ്രീധരൻ സംഘമിത്ര , ഇന്റർ യൂണിവേഴ്സിറ്റി ബോക്സിങ്ങ് ചാമ്പ്യൻഷിപ് നേടിയ അർജുൻ പ്രദീപ് , എന്നിവരെ ആദരിച്ചു . LSS USS വിജയിച്ച ജീവനക്കാരുടെ മക്കളെ ചടങ്ങിൽ വെച്ച് അനുമോദിച്ചു. സംസ്കൃതി പ്രസിഡന്റ് കെ.ഐ മനോജ് കുമാർ അധ്യക്ഷത വഹിച്ചു. ശ്രീധരൻ സംഘമിത്ര , ആർ.കെ റീജ എം.വി സഹദേവൻ ,കെ രഘു പ്രസംഗിച്ചു. അനീഷ് പള്ളിക്കര സ്വാഗതവും, കെ.കെ. സുരേഷ് നന്ദിയും പറഞ്ഞു.






Post a Comment