മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് സ്പോട്ട് 24

ലഹരിയുടെ മറവില്‍ വീടുകളില്‍ അതിക്രമം: പോലിസ് അലംഭാവം വെടിയണം; എസ്ഡിപി ഐ നേതാക്കള്‍ സന്ദര്‍ശിച്ചു

മയ്യില്‍: മയ്യില്‍ എട്ടാം മൈലില്‍ ലഹരിയുടെ മറവില്‍ നിരവധി വീടുകളില്‍ അതിക്രമം നടത്തിയ യുവാവിനെതിരേ പോലിസ് കര്‍ശന നടപടി സ്വീകരിക്കണമെന്ന് എസ്ഡിപി ഐ നേതാക്കള്‍ ആവശ്യപ്പെട്ടു. എട്ടാംമൈലിലെ പ്രദീപന്‍ എന്നയാളാണ് അയല്‍പക്കത്തെ മൊയ്തീൻ നാറാത്തിന്റെ വീടുകളില്‍ അതിക്രമിച്ചു കയറി വീട്ടുകാരെ ആക്രമിക്കുകയും ഫര്‍ണിച്ചറുകളും ചെടിച്ചട്ടികള്‍ വാഹനങ്ങളും അടിച്ചു തകര്‍ത്തത്. സമീപ വീടുകളിലെ മതിലുകള്‍, സ്‌കൂട്ടറുകള്‍ എന്നിവയ്ക്കും കേടുപാടുകള്‍ വരുത്തിയിട്ടുണ്ട്. വഴിയില്‍ നിന്ന യുവാവിന്റെ ആക്രമിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്തു. സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പോലിസ് മടിക്കുകയാണ്. ലഹരിയുടെ മറവില്‍ എന്ത് അക്രമവും നടത്താമെന്ന സ്ഥിതിയുണ്ടാക്കരുത്. നേരത്തെയും ഇയാളില്‍ നിന്ന് സമാന അതിക്രമം നേരിട്ടതായി വീട്ടുകാര്‍ എസ്ഡിപി ഐ നേതാക്കളോട് പരാതിപ്പെട്ടു. അതിക്രമങ്ങള്‍ക്കിരയായവരെയും വീടുകളും എസ്ഡിപി ഐ കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ്, ജില്ലാ സെക്രട്ടറി മുസ്തഫ നാറാത്ത്, അഴീക്കോട് മണ്ഡലം പ്രസിഡന്റ് അബ്ദുല്ല നാറാത്ത് മയ്യിൽ പഞ്ചായത്ത് പ്രസിഡണ്ട് ഇസഹാക്ക് മലപ്പട്ടം റഫീഖ് മയ്യിൽ ഇസ്മായിൽ ചേലേരി തുടങ്ങിയവര്‍ സന്ദര്‍ശിച്ചു. പോലിസ് അലംഭാവം വെടിഞ്ഞ് പ്രതിയെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.

0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്