ചിറക്കൽ ചിറ നവീകരണ പ്രവർത്തനത്തിലെ ക്രമക്കേടിലും, കുറ്റകരമായ അലംഭാവത്തിനുമെതിരെ പ്രതിഷേധ കൂട്ടായ്മ
ചിറക്കൽ: ചിറക്കൽ പഞ്ചായത്തിലെ ചിറക്കൽ ചിറ നവീകരണ പ്രവൃത്തി തുടച്ചയായ മൂന്നാം വർഷവും കടന്ന് പോയി. മൂന്ന് തവണകളിലായി പ്രവൃത്തി ഉൽഘാടനം നടന്നു. പണി പൂർത്തിയായില്ല. മഴക്കാലത്ത് വിവിധ ഇട വഴികളിൽ കൂടി ഒഴുകി വരുന്ന ചെളിവെളളം ചിറയെ മലീമസമാക്കുന്നു. പായലുകൾ നിറഞ്ഞ ചെളി പൂർണ്ണമായും ഇത് വരെയായി മാറ്റിയില്ല. പൂരക്കടവ് ഭാഗത്തും മറ്റ് സ്ഥലങ്ങളിലും കെട്ടിയ സ്റ്റപ്പുകൾ ചെവിടി കല്ലുകൾ കൊണ്ടായിരുന്നു. നാട്ടുകാർ പ്രസ്തുത കല്ലുകൾ എടുപ്പിച്ചെങ്കിലും പൂർണ്ണമായില്ല.
രണ്ട് കോടി മുപ്പത് ലക്ഷത്തിന്റെ നവീകരണ പ്രവൃത്തി നടക്കുമ്പോൾ " മോണിറ്ററിങ്ങിന് ഒരു ജനകീയ കമ്മിറ്റി പോലും ഉണ്ടായില്ല. ഭരണകക്ഷിയും കരാറ്കാരനുമായുള്ള അവിശുദ്ധ കൂട്ട്കെട്ടാണിതെന്ന് ജനങ്ങൾ ആരോപിക്കുന്നു.
ചിറക്കൽ ചിറയുടെ പൂരക്കടവ് ഭാഗത്ത് യു.ഡി.എഫിന്റെ ആഭിമുഖ്യത്തിൽ നടന്ന ജനകീയ പ്രതിഷേധ കൂട്ടായ്മ മുൻ ഡി.സി.സി. പ്രസിഡണ്ട് സതീശൻ പാച്ചേനി ഉൽഘാടനം ചെയ്തു. കെ.വി.ഹാരീസ്സ് , കെ.ബാലകൃഷ്ണൻ മാസ്റ്റർ, വി. മഹന്മൂദ്, ഡോ.പി.വി.ബാലകൃഷ്ണൻ , സിദ്ദിഖ് പുന്നക്കൽ , പി.ഒ.ചന്ദ്രമോഹനൻ , യു. ഹംസ ഹാജി, കാട്ടാമ്പള്ളി രാമചന്ദ്രൻ , അഷറഫ് ഹാജി, അസ്നാഫ് എന്നിവർ പ്രസംഗിച്ചു. കെ.ബാബു, ജലാലുദ്ദീൻ, കെ.രമേഷ്, ടിയം. സുരേന്ദ്രൻ, പി.വി. സീമാ എസ്സ്. സുജീറ, പാറയൽ ശ്രീമതി, മഹമ്മൂദ് ഹാജി, യം.സി.രാജീവൻ , ടി. സുജിത്ത്കുമാർ എന്നിവർ പ്രതിഷേധ കൂട്ടായ്മക്ക് നേതൃത്വം നൽകി.


Post a Comment