മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

എസ്.എസ്.എൽ.സി: തുടർച്ചയായ അഞ്ചാം തവണയും 100% വിജയം നിലനിർത്തി കണ്ണാടിപ്പറമ്പ ഹൈസ്കൂൾ 

കണ്ണാടിപ്പറമ്പ: ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിലും 100% വിജയം നിലനിർത്തി കണ്ണാടിപ്പറമ്പ ഗവ. ഹൈസ്കൂൾ. ഇതോടെ പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർഥികളും ഉന്നത പഠനത്തിനു അർഹത നേടി. തുടർച്ചയായ അഞ്ചാം തവണയാണ് സ്കൂൾ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.

ഇത്തവണ 474 പേരാണ് കണ്ണാടിപ്പറമ്പ ഹൈസ്കൂളിൽ നിന്നും എസ്.എസ്.എൽ.സി പരീക്ഷ എഴുതിയത്. ഇതിൽ 34 പേർ ഫുൾ എ.പ്ലസിനു അർഹത നേടിയപ്പോൾ 18 പേർക്ക് 9 എ.പ്ലസ്‌ ഗ്രേഡ് ഉണ്ട്.

തുടർച്ചയായ അഞ്ചാം തവണയും സ്കൂളിന്റെ യശസ്സുയർത്തിയ വിദ്യാർത്ഥികൾക്ക് അധ്യാപകർ, പി.ടി.എ പ്രതിനിധികൾ തുടങ്ങിയവർ അനുമോദനം അറിയിച്ചു. അതേസമയം, സ്കൂളിന്റെ നൂറ് മേനി വിജയത്തിനു പിന്നിൽ പ്രവർത്തിച്ച വിദ്യാർഥികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർക്ക് പഞ്ചായത്തിന്റെ വിജയാഭിനന്ദനങ്ങൾ അറിയിക്കുന്നതായി നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ രമേശൻ പറഞ്ഞു.


0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്