ആ പാടത്തെ ചിരി ഇനി ഓർമ്മ; ഇടക്കെപുറത്തെ എ വി നാരായണൻ നിര്യാതനായി
ഇടക്കേപ്പുറം വടക്ക് അംഗൻവാടിക്ക് സമീപം എ.വി നാരായണൻ (83) നിര്യാതനായി ഭാര്യ ശാരദ മക്കൾ സജീവൻ ( CPI[M] ഇടക്കേപ്പുറം പടിഞ്ഞാറ് II ബ്രാഞ്ച് അംഗം) അനീഷ് (ദുബായ് ) സനീഷ് മരുമക്കൾ സുനിത, ഷീജ, ഷൈമ സഹോദരങ്ങൾ കുഞ്ഞിക്കണ്ണൻ (ചെറുതാഴം) മാധവി, ബാലൻ, രാഘവൻ സംസ്കാരം 24/06/22 വെള്ളിയാഴ്ച്ച രാവിലെ 10 മണിക്ക് പൊന്നച്ചി ശാന്തി തീരത്ത്.
കണ്ണപുരം അയ്യോത്ത് നെൽകൃഷി തുടങ്ങിയാൽ വിശാലമായി പച്ചപരവതാനി വിരിച്ചു കിടക്കുന്ന വയലിൽ ഗൃഹാതുരമായ കർഷക വേഷം എന്നും എന്റെ ഫ്രെയിമിൽ തെളിയുന്ന ചിത്രം നാരായണേട്ടന്റെ താണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി അദ്ദേഹത്തെയും തേടി അയ്യോത്ത് വയലിലായിരുന്നു എന്റെ ചില യാത്രകൾ ഈ വർഷത്തെ കാർഷീക വാർത്തയിൽ അദ്ദേഹത്തിന്റെ ഒരു വാർത്ത ചിത്രത്തിനായി പക്ഷെ അദ്ദേഹത്തിന്റെ വിയോഗ വാർത്തയാണ് ഇന്ന് വൈകിയിട്ട് അറിയാനായത്. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്ക്ചേരുന്നു
ആദരാഞ്ജലികൾ 🌹🌹🌹

Post a Comment