മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

നീതി ഇലക്ട്രിക്കൽസ് ആന്റ്‌ പ്ലംബിംഗ്സ് ഉദ്ഘാടനം മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ നിർവഹിച്ചു

മയ്യിൽ സർവ്വീസ് സഹകരണ ബേങ്കിന്റെ കീഴിൽ പുതിയതായി ആരംഭിച്ച നീതി ഇലക്ട്രിക്കൽസ് ആന്റ്‌ പ്ലംബിംഗ്സ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.  ഷോറൂം ഉദ്ഘാടനം കെ സി ഹരികൃഷണനും ആദ്യവില്പന കെ ചന്ദ്രനും നിർവഹിച്ചു. എ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എൻ അനിൽകുമാർ , എ ടി രാമചന്ദ്രൻ , ശ്രീജിനി എൻ വി , ഇ എം സുരേഷ്ബാബു, സി കെ അനിൽകുമാർ , ബിന്ദു എൻ , കെ വി പവിത്രൻ, പി വി ഗംഗാധരൻ , പി പവിത്രൻ, ഇ കെ മധു , ആർ വി രാമകൃഷ്ണൻ, എൻ കെ രാജൻ, കെ പി ശശിധരൻ, കെ സി സുരേഷ്, ഷംസീർ , കെ സി രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. സി ശ്രീലാൽ സ്വാഗതവും സി ചന്ദ്രൻ നന്ദിയും പറഞ്ഞു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്