മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

ഉറവ നാടൻ കലാശിൽപ്പശാല സംഘടിപ്പിച്ചു

മയ്യിൽ: അഥീന നാടക- നാട്ടറിവ് വീടിൻ്റെ ആഭിമുഖ്യത്തിൽ ഉറവ നാടൻ കലാശിൽപ്പശാല സംഘടിപ്പിച്ചു.

ഒറപ്പടി അഥീന ഹാളിൽ മയ്യിൽ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യം സ്ഥിരം സമിതി അധ്യക്ഷൻ രവി മാണിക്കോത്ത് ഉദ്ഘാടനം നിർവ്വഹിച്ചു. ദിൽന കെ തിലക് അധ്യക്ഷയായിരുന്നു. ശിഖകൃഷ്ണൻ, ആതിര രമേശ് എന്നിവർ സംസാരിച്ചു. 

ചുവടും താളവും എന്ന വിഷയത്തിൽ ഫോക്ക് ലോർ അക്കാദമി അവാർഡ് ജേതാവ് സന്തോഷ് കരിപ്പൂലും നാട്ടുപാട്ടിൻ്റെ ഈണം എന്ന വിഷയത്തിൽ ഫോക്ക് ലോർ അക്കാദമി അവാർഡ് ജേതാവ് റംഷി പട്ടുവവും വാമൊഴിപ്പാട്ടിൻ്റെ രസതന്ത്രം എന്ന വിഷയത്തിൽ വജ്രജൂബിലി ഫെലോഷിപ്പ് ഇരിക്കൂർ ബ്ലോക്ക് കൺവീനർ ശരത്കൃഷ്ണയും തിരുവാതിരക്കളിയെക്കുറിച്ച് വജ്രജൂബിലി ഫെലോഷിപ്പ് ജേതാക്കളായ കെ ദിൽന, വി ആതിര രമേഷ് എന്നിവരും ക്ലാസെടുത്തു.

തുടർന്ന് അഥീന നാടക- നാട്ടറിവ് വീട്ടിൻ്റെ വാമൊഴിപ്പാട്ടുകളോടെ ശിൽപ്പശാല സമാപിച്ചു.



0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്