മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

കോടികൾ വിലമതിക്കുന്ന തിമിംഗല ഛർദ്ദിലുമായി യുവാവ് പിടിയിൽ

ഇരിട്ടി: തില്ലങ്കേരിയില്‍  തിമിംഗല ഛര്‍ദ്ദിലു (ആംബർഗ്രീസ്)മായി വാഹന പരിശോധനക്കിടെ യുവാവ് പോലീസ് പിടിയിലായി.

തില്ലങ്കേരി അരിച്ചാൽ സ്വദേശി ദിന്‍രാജിനെയാണ് മുഴക്കുന്ന്  പോലീസ് പിടികൂടിയത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന രണ്ടുപേർ കാറുമായി രക്ഷപ്പെട്ടു. 

വെള്ളിയാഴ്ച ഉച്ചക്ക് 2 മണിയോടെ മുഴക്കുന്ന് പ്രിൻസിപ്പൽ എസ് ഐ എൻ.സി. രാഘവന്റെ നേതൃത്വത്തിൽ  പോലീസ് നടത്തിയ  വാഹനപരിശോധനക്കിടെയാണ് ദിൻരാജ് രണ്ട് കിലോവിലധികം വരുന്ന  തിമിംഗല ഛര്‍ദ്ദിൽ എന്നറിയപ്പെടുന്ന ആംബർ ഗ്രീസുമായി പിടിയിലാകുന്നത്. ഇയാൾ സഞ്ചരിച്ച  ആള്‍ട്ടോ കാറില്‍ ബാഗിനുള്ളിൽ പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ച നിലയിലായിരുന്നു ഇത് ഉണ്ടായിരുന്നത്.  കാറിൽ നിന്നും ഇറങ്ങി ഓടാൻ ശ്രമിച്ച പ്രതിയെ പോലീസ് ഓടിച്ചിട്ട് പിടിക്കുകയായിരുന്നു. ഇതിനിടയിൽ ദിൻരാജിനൊപ്പമുണ്ടായിരുന്ന മറ്റ് 2 പേര്‍ കാറുമായി രക്ഷപ്പെട്ടു. ഇവർ ഉളിയിൽ സ്വദേശി അഷ്റഫും സുഹൃത്തുമാണെന്ന് തിരുവിച്ചറിഞ്ഞിട്ടുണ്ട്. 

തില്ലങ്കേരിയിലെ സരീഷിനായി കൊണ്ടുപോവുകയായിരുന്നു. പിടികൂടിയ വസ്തുവിന്  വിപണിയില്‍ ഇതിന് 2 കോടിയിലധികം രൂപ വിലവരുമെന്നാണ് പോലീസ് പറയുന്നത്. 

ഇന്ത്യയിൽ  നിലവിലുള്ള 1972 ലെ വന്യജീവി നിയമപ്രകാരം ഇതിന്റെ വിൽപ്പന നിരോധിച്ചിട്ടുണ്ട്.  വന്യജീവി സംരക്ഷണ നിയമത്തിലെ സെക്ഷൻ 44 പ്രകാരം ഇത് രാജ്യത്തെവിടെ വില്പനനടത്തുന്നതും കൈവശം വെക്കുന്നതും കുറ്റകരമാണ്.  തിമിംഗലങ്ങളുടെ കുടലിൽ ദഹന പ്രക്രിയകളിലൂടെ രൂപപ്പെടുന്ന പ്രകൃതിദത്ത ഉത്പന്നമാണ് തിമിംഗല ഛർദ്ദി എന്നറിയപ്പെടുന്ന  ആംബർ ഗ്രീസ്. സുഗന്ധ വസ്തുക്കൾ നിർമ്മിക്കുന്നതിനായി ഉപയോഗിക്കുന്ന ഇതിന് വിപണിയിൽ ലക്ഷങ്ങളാണ് വില . 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്