മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

കംമ്പാനിയൻസ് ക്ലബ്ബും, ഇഖ്റ യൂത്ത് ഫൗണ്ടേഷൻ നാറാത്തും, നാറാത്ത് പഞ്ചായത്തും ചേർന്ന് ക്രിക്കറ്റ് താരം ആകാശ് നമ്പ്യാർ മാണിക്കോത്തിന് സ്വീകരണം നൽകി

രാവിലെ  മയ്യിൽ വച്ച് ആരംഭിച്ച ഓട്ടം മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ കെ റിഷ്നയുടെ അധ്യക്ഷതയിൽ അസി.എക്സൈസ് കമ്മീഷണർ ശ്രീ ടി രാഗേഷ് ഫ്ലാഗ് ഓഫ് ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം രവി മാണിക്കോത്ത് സ്വാഗതം പറഞ്ഞു.

മയ്യിൽ നിന്ന ആരംഭിച്ച രാവിലെ  മയ്യിൽ വച്ച് മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ കെ റിഷ്നയുടെ അധ്യക്ഷതയിൽ അസി.എക്സൈസ് കമ്മീഷണർ ശ്രീ ടി രാഗേഷ് ഫ്ലാഗ് ഓഫ് ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം രവി മാണിക്കോത്ത് സ്വാഗതം പറഞ്ഞു.

കൊളച്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ പി അബ്ദുൾ മജീദിൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. വൈസ് പ്രസിഡൻ്റ് എം സജിമ, ബാലസുബ്രഹ്മണ്യം, പി വി വത്സൻ മാസ്റ്റർ, അബ്ദുൾ സലാം എന്നിവർ പങ്കെടുത്തു.

നാറാത്ത് നിന്ന് കംമ്പാനിയൻസ് ക്ലബ്ബും, ഇഖ്റ യൂത്ത് ഫൗണ്ടേഷൻ നാറാത്തും, നാറാത്ത് പഞ്ചായത്തും ചേർന്ന് ക്രിക്കറ്റ് താരം ആകാശ് നമ്പ്യാർ മാണിക്കോത്തിന് സ്വീകരണം നൽകി. ലോക ലഹരി വിരുദ്ധ ദിനമായ ഇന്ന് ലഹരി വിരുദ്ധ സന്ദേശവുമായി ആണ് ആകാശ് നമ്പ്യാർ മാണിക്കോത്ത് മയ്യിൽ നിന്നും കണ്ണൂരിലേക്ക് ഓടിയത്. അബുദാബിയിൽ നിന്നും ദുബായിലേക്ക് മണലാരണ്യത്തിലൂടെ 27 മണിക്കൂർ കൊണ്ട് 118 കി.മീ നഗ്ന പാദനായി ഓടിയും റോതാംഗ് പാസ്സ്, ഗുറൈസ്‌വാലി, മണാലി-ലഡാക്ക്, കശ്മീർ മൈനസ് ഡിഗ്രിയിൽ നഗ്ന പാദനായി ഒടികൊണ്ടുമാണ് പവർ ക്രിക്കറ്റ് ക്ലബ്ബ് താരം ആകാശ് നമ്പ്യാർ മാണിക്കോത്ത് യുവാക്കൾക്ക് ലഹരി വിരുദ്ധ സന്ദേശം നൽകുന്നതിനായി  മയ്യിൽ നിന്ന് കണ്ണൂർ ടൗൺ വരെയും അവിടെ നിന്ന് മയ്യിൽ ടൗൺ വരെയും ഓടുന്നത്. വിവിധ പഞ്ചായത്തുകളിൽ നിന്നാണ് സ്വീകരണം ഏറ്റുവാങ്ങുന്നത്.



0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്