ചലച്ചിത്ര നടൻ ഖാലിദ് അന്തരിച്ചു; മരണം വൈക്കത്ത് ഷൂട്ടിങ് ലൊക്കേഷനില്‍
നാടക, സീരിയൽ നടൻ വി.പി. ഖാലിദ് എന്ന കൊച്ചിൻ നാഗേഷ് അന്തരിച്ചു. വൈക്കത്ത് സിനിമ ഷൂട്ടിങ് ലൊക്കേഷനിൽ ശുചിമുറിയിൽ വീണനിലയിൽ കണ്ടെത്തുകയായിരുന്നു. ഫോർട്ട്കൊച്ചി ചുള്ളിക്കൽ സ്വദേശിയാണ്. മഴവിൽ മനോരമയുടെ ‘മറിമായ’ പരിപാടിയിലെ സുമേഷ് എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.
സൈക്കിൾ യജ്ഞക്കാരനായി കലാജീവിതം ആരംഭിച്ച ഖാലിദ് കലാരംഗത്തു സജീവമായതിനു പിന്നാലെ ഫാ. മാത്യു കോതകത്ത് സമ്മാനിച്ച പേരാണ് കൊച്ചിൻ നാഗേഷ്. മറിമായത്തിലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെയാണ് കുടുംബപ്രേക്ഷകരുടെ ഇഷ്ടനടനായത്. ഛായാഗ്രാഹകരായ ഷൈജു ഖാലിദ്, ജിംഷി ഖാലിദ് സംവിധായകൻ ഖാലിദ് റഹ്മാൻ എന്നിവർ മക്കളാണ്.

Post a Comment