മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

അനുമോദനവും പ്രഭാഷണവും നടന്നു

കണ്ണൂർ: മലബാർ ദേവസ്വം ബോർഡിൻ്റെ കാസർഗോഡ്‌, തലശ്ശേരി ഡിവിഷനുകളിൽ ചെയർമാനായി തിരെഞ്ഞെടുത്ത   കൊട്ടറ വാസുദേവ്, ടി.കെ.സുധി, ബോർഡ് മെമ്പർമാരായ മധുസൂദനൻ ,ജനാർദ്ദനൻ എന്ന വരെയും മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ (സി .ഐ.ടി യു )ജില്ലാ കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. വർഗീയതയ്ക്കെതിരെ വർഗ്ഗഐക്യം എന്ന വിഷയത്തിൽ പ്രഭാഷണവും നടത്തി.യൂണിയൻ കണ്ണൂർ ജില്ലാ സെക്രട്ടറി  കെ രവീന്ദ്രൻ സ്വാഗതം പറഞ്ഞു,ജില്ലാ വൈസ് പ്രസിഡണ്ട് എം സി ഹരിദാസൻ മാസ്റ്റർ അധ്യക്ഷനായി.സിഐടിയു കണ്ണൂർ ജില്ല ജനറൽ സെക്രട്ടറി  കെ മനോഹരൻ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലയിലെ ഈ വർഷത്തെ മെമ്പർഷിപ്പ് വിതരണം എക്സി: ഓഫീസർ എം.മനോഹരന്   നൽകി  ഉദ്ഘാടനവും നടന്നു.





0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്