മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

 

ഈമാൻ പഠനോപകരണ പദ്ധതി




പാപ്പിനിശ്ശേരി: മസ്ജിദുൽ ഈമാൻ സേവന വിഭാഗം ഈ വർഷം ഏർപ്പെടുത്തിയ വിദ്യാഭ്യാസ സഹായ പദ്ധതിയിലെ പഠനോപകരണ വിതരണം പാപ്പിനിശ്ശേരി

ജി എം എൽ പി സ്ക്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും പുസ്തക കിറ്റ് നൽകി കൊണ്ട് ആരംഭിച്ചു. പ്രധാന അധ്യാപിക ബീനക്ക് ജമാഅത്തെ ഇസ് ലാമി ജില്ലാ സെക്രട്ടറി സി.കെ.എ. ജബ്ബാർ പുസ്തക കിറ്റുകൾ കൈമാറി. ചടങ്ങിൽ പാപ്പിനിശ്ശേരി

ജി എം എൽ പി സ്ക്കൂളിലെ സ്റ്റാഫ് കൗൺസിൽ അംഗങ്ങളായ ശ്രീജ,

രമ,അൻസൽന,മഹ്‌റൂഫ്, സത്യവതി,സോയ എന്നിവർ പങ്കെടുത്തു. സ്കൂളിൽ നടന്ന ചടങ്ങിൽ ഈമാൻ ജന സേവന വിഭാഗം കൺവീനർ ഇ.കെ.സാജിദ് അധ്യക്ഷത വഹിച്ചു. ഇ.കെ. തസ് ലിം സ്വാഗതം പറഞ്ഞു. 

വിവിധ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കുള്ള പഠനോപകരണ കിറ്റ് വിതരണോദ്ഘാടനം മസ്ജിദുൽ ഈമാൻ പരിപാലന കൺവീനർ കെ.കെ.പി. മുസ്തഫ നിർവഹിച്ചു. മസ്ജിദ് ഹാളിൽ നടന്ന ചടങ്ങിൽ ഇ.കെ. സാജിദ് കിറ്റുകൾ ഏറ്റുവാങ്ങി. ഈമാൻ വിദ്യാഭ്യാസ സഹായ കമ്മിറ്റി കൺവീനർ ഡോ: കെ.പി. നാസർ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്‌ലാമി പ്രാദേശിക ജമാഅത്ത് സെക്രട്ടറി എം. ഷമീം, വി.എം.നവാസ്, ഇ.കെ. തസ്ലീം എന്നിവർ സംസാരിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്