ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി നാറാത്ത് പഞ്ചായത്ത് ബോധവല്‍ക്കരണ സൈക്കിൾ റാലി നടത്തി
നാറാത്ത് ഗ്രാമ പഞ്ചായത്തിന്റെയും യൂത്ത് കോർഡിനേഷൻ കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ബോധവല്‍ക്കരണ സൈക്കിൾ റാലി നടത്തി.
പരിപാടി നാറാത്ത് ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ എൻ മുസ്തഫയുടെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡണ്ട് കെ രമേശൻ ഉദ്ഘാടനം ചെയ്തു. വനിത സിവി എക്സൈസ് ഓഫീസർ പി സീമ ആശംസയർപ്പിച്ചു സംസാരിച്ചു. വാർഡ് മെമ്പർ ഷീബ കെ പി സ്വാഗതവും യൂത്ത് കോർഡിനേറ്റർ ജംഷീർ കെ വി നന്ദിയും പറഞ്ഞു.


Post a Comment