മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് സ്പോട്ട് 24

 നാറാത്ത് .മടത്തികൊവ്വൽ ബദ്‌രിയ്യ മസ്ജിദ് കമ്മിറ്റിയും എസ്.കെ.എസ്.ബി.വിയും സംയുക്തമായി ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്ക് അനുമോദനം സംഘടിപ്പിച്ചു  
നാറാത്ത് .മടത്തികൊവ്വൽ ബദ്‌രിയ്യ മസ്ജിദ് കമ്മിറ്റിയും എസ്.കെ.എസ്.ബി.വിയും സംയുക്തമായി സംഘടിപ്പിച്ച് അനുമോദന ചടങ്ങിൽ നിബ്രാസ് അസ്ഹരി മടക്കിമല അധ്യക്ഷനായി.നാറാത്ത് പഞ്ചായത്ത് അംഗം സൈഫുദ്ധീൻ നാറാത്ത് വിജയികൾക്കുള്ള മൊമെന്റോ വിതരണം ചെയ്തു.മുഹമ്മദ് റമീസ്.ഒ,മുഹമ്മദ് നിസാം പി.എം,മുഹമ്മദ് ഷാറൂഖ്‌ സി.കെ,ഫിദ ഇബ്രാഹീം എ.പി,ഫാത്വിമ അബൂബക്കർ കെ.വി,റന നജീബ്.കെ,തമന്ന തഖിയുദ്ധീൻ പി.പി,ഹംന നൗഷാദ്.കെ,റിഫ സലാം.യു തുടങ്ങിയവർ അവാർഡിന് അർഹരായി.ബദ്‌രിയ്യ മദ്റസ കമ്മിറ്റി ഭാരവാഹികൾ,അദ്ധ്യാപകർ വിദ്യാർത്ഥികൾ,എസ്.കെ.എസ്‌.ബി.വി യൂണിറ്റ് അംഗങ്ങൾ തുടങ്ങിയവർ പങ്കാളികളായി.മടത്തികൊവ്വൽ ബദ്‌രിയ്യ ഹിഫ്ളുൽ ഖുർആൻ കോളേജിൽ നിന്നും ഹിഫ്ള് പഠനത്തോടൊപ്പം എസ്‌.എസ്‌.എൽ.സി പരീക്ഷയിലും മികച്ച വിജയം നേടിയ ഹാഫിള് മുഹമ്മദ് ഹിസാൻ എം.കെ,ഹാഫിള് മുഹമ്മദ് യാസീൻ കെ.വി,ഹാഫിള് മുഹമ്മദ് നാസിം പി.എം എന്നിവരെയും ചടങ്ങിൽ അനുമോദിച്ചു.


0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്