മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

ചെളിക്കുളമായി മാറിയ കൊളച്ചേരി ഗ്രാമപഞ്ചായത്തിലെ 14-ാം വാർഡിലെ  വൈദ്യർകണ്ടി-മാലോട്ട് റോഡ്

നിത്യേന  ബസ്സ് സർവ്വീസ്  ഉൾപ്പെടെ നിരവധി വാഹനങ്ങളും , സ്കൂൾ വാഹനങ്ങളും കടന്ന് പോകുന്ന കൊളച്ചേരി ഗ്രാമപഞ്ചായത്തിലെ 14-ാംവാർഡിലെ വൈദ്യർകണ്ടി- മാലോട്ട് റോഡിന്റെ ഇപ്പോഴത്തെ അവസ്ഥയാണിത്. വർഷങ്ങളായി തുടരുന്ന ഈ അവസ്ഥക്ക് ശാശ്വതമായ ഒരു പരിഹാരം കാണാൻ ഇനിയും ബന്ധപ്പെട്ട അധികൃതർക്ക് സാധിച്ചിട്ടില്ല. വേനൽക്കാലം തന്നെ ഈ റോഡിന്റെ ശോചനീയാവസ്ഥ എല്ലാവരും കണ്ടതും അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയതുമാണ് . സ്കൂൾ കുട്ടികളടക്കം നിരവധി കാൽനടയാത്രക്കാർ നടന്ന് പോകുന്ന ഈ റോഡ് മഴക്കാലം തുടങ്ങിയാൽ നടന്ന് പോകാൻ കഴിയാത്ത അവസ്ഥയിലായിട്ട് നാളേറെയായി. മഴക്കാലം തുടങ്ങിയതോടെ നിത്യേന നിരവധി ബൈക്കുകളാണ് ഇവിടെ അപകടത്തിൽ പെടുന്നത്. പഞ്ചായത്തിന്റെ പരിധിയിലുള്ള  മിക്കവാറും റോഡുകൾ വർഷാവർഷം റീ ടാറിംഗ് ചെയ്യുമ്പോഴും ഇത് മാത്രം അധികൃതർ കാണുന്നില്ല. ഇത്പോലെ 14-ാംവാർഡിലെ മാലോട്ട്-തെക്കെകര റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം എന്നാവശ്യപ്പെട്ട് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്ക് തെക്കെകര റോഡ് കമ്മിറ്റി നിവേദനം സമർപ്പിച്ചിട്ടുണ്ട്.മഴക്കാലം കഴിഞ്ഞയുടനെ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം എന്ന് നാട്ടുകാർ ബന്ധപ്പെട്ട അധികൃതരോട്  ആവശ്യപ്പെട്ടിട്ടുണ്ട്.

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്