മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

രാജ്യത്ത് 21,566 പേർക്ക് കോവിഡ്; നാലുമാസത്തെ ഏറ്റവും ഉയർന്ന നിരക്ക്

രാജ്യത്ത് 21,566 പേർക്ക് കോവിഡ്; നാലുമാസത്തെ ഏറ്റവും ഉയർന്ന നിരക്ക്

ന്യൂഡൽഹി: 21566 പേർക്ക് രാജ്യത്ത് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 152 ദിവസത്തിനിടയിലെ ഏറ്റവും ഉയർന്ന രോഗനിരക്കാണ് രേഖപ്പെടുത്തിയത്. നിലവിൽ 148,881 പേർക്കാണ് രോഗബാധിതരെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 45 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കൊവിഡ് മരണം 5,25,870 ആയി. രോഗമുക്തി നിരക്ക് 98.46 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,227 രോഗികളുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.25 ശതമാനവും വാരാന്ത്യ പോസിറ്റിവിറ്റി നിരക്ക് 4.51 ശതമാനവുമാണ്. ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം രാജ്യത്ത് ഇതുവരെ 200.91 കോടി കോവിഡ് -19 വാക്സിനുകൾ വിതരണം ചെയ്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്