700 ഓളം കുട്ടികൾ വോട്ട് ചെയ്ത് ദേശ സേവാ യുപി സ്കൂൾ സ്കൂൾ ലീഡർ തിരഞ്ഞെടുപ്പ്
ദേശ സേവാ യുപി സ്കൂൾ സ്കൂൾ ലീഡർ തിരഞ്ഞെടുപ്പ് 2022 നിയന്ത്രിക്കാൻ പ്രിസൈഡിങ് ഓഫീസർ ചുമതലകൾ നിർവഹിക്കാൻ പോളിംഗ് ഓഫീസർ വോട്ട് ചെയ്യാനായി 700 ഓളം കുട്ടികൾ. പൊതു തെരഞ്ഞെടുപ്പിനെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ തികച്ചും സമാധാനപരമായാണ് സ്കൂളിൽ തെരഞ്ഞെടുപ്പ് നടന്നത്
ജനാധിപത്യത്തിൻറെ ആദ്യപാഠങ്ങൾ സ്കൂളിൽനിന്ന് അനുഭവിച്ചറിഞ്ഞതിന്റെ ആവേശത്തിലാണ് വിദ്യാർത്ഥികൾ 700 ഓളം വിദ്യാർത്ഥികൾ സമ്മതിദാനാവകാശം വിനിയോഗിച്ചതിൽ നിന്നും 284 വോട്ട് നേടി ഏഴാം തരം വിദ്യാർഥിനിയായ മുഹ്സീനമുനീർ വിജയിച്ചിരിക്കുന്നു സ്കൂളിലെ സാമൂഹ്യശാസ്ത്ര ക്ലബ്ബാണ് തെരഞ്ഞെടുപ്പിന് നേതൃത്വം നൽകിയത്.

Post a Comment