കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന മഴയിൽ ജില്ലയിൽ വ്യാപകമായി റോഡുകൾ തകർന്നിരുന്നു. പുതിയതെരു ടൗണിലെ പ്രധാന ഭാഗങ്ങളിലും നിരവധി കുഴികൾ രൂപപ്പെട്ടിരുന്നു.
ഈ കാര്യം മന്ത്രി ശ്രീ എം.വി ഗോവിന്ദൻ മാസ്റ്റർ പങ്കെടുത്ത യോഗത്തിൽ സ്ഥലം എംഎൽഎ സൂചിപ്പിക്കുകയും ഉടൻ തന്നെ NHAI ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുകയും മഴ ചെറുതായി കുറയുമ്പോൾ തന്നെ കുഴികൾ അടച്ച് ടാറിംഗ് നടത്താമെന്ന് എംഎൽഎയ്ക്ക് ഉറപ്പു നൽകുകയും ചെയ്തിരുന്നു.
തുടർന്ന് ഇന്നലെ രാത്രി മഴ കുറഞ്ഞപ്പോൾ പുതിയതെരു ടൗണിൽ താൽക്കാലിക ടാറിംഗ് പ്രവൃത്തി വീണ്ടും ആരംഭിച്ചു.




Post a Comment