മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

 സീതി സാഹിബ് എക്‌സലൻസി അവാർഡ് വിതരണം ചെയ്തു.


വിദ്യാഭ്യാസം കൊണ്ട് സാമൂഹ്യ പുരോഗതിയിലേക്ക് നയിച്ച ധീഷണ ശാലിയാണ് സീതി സാഹിബ് : 

പാറപ്പുറം : വിദ്യാഭ്യാസം സാമൂഹ്യ പുരോഗതിക്ക് നിദാനമാണെന്ന് കണ്ട്‌ കൊണ്ട് പ്രതിഭകളെ വളർത്തിയെടുത്ത നാവോഥനത്തിനു നേതൃത്വം നൽകുകയും കേരള രാഷ്ട്രീയ്യ മേഖലയിലെ നക്ഷത്രമായ സി എച്ച് മുഹമ്മദ് കോയ സാഹിബിനെയും ഇ അഹമ്മദിനെയും പോലെയുള്ള കേരളത്തിന് സംഭാവന നൽകിയ നേതാവും പരിഷ്കർത്താവുമാണ് സീതി സാഹിബെന്ന് അശ്ക്കർ കണ്ണാടിപ്പറമ്പ് .പാറപ്പുറം ശാഖ 

എം എസ്‌ എഫ്‌ നടത്തിയ എസ്‌ എസ്‌ എൽ എസി പ്ല്സ്ടു വിജയികൾക്കുള്ള സീതി സാഹിബ്‌ എക്സലൻസി അവാർഡ്‌ ദാന ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു. മുനവ്വൽ സി എൻ അധ്യക്ഷത വഹിച്ചു. സി കുഞ്ഞഹമ്മദ്‌ ഹാജി ഉദ്ഘാടനം ചെയ്തു. ബഹ്‌റൈൻ കെ എംസിസി ജില്ല സെക്രട്ടറിയായി തെരഞ്ഞെടുത്ത ടി സിദ്ദീഖ്‌ സാഹിബിനു ഉപഹാരം നൽകി. സി ആലികുഞ്ഞി, കെ എൻ മുസ്തഫ, അജ്നാസ്‌ പാറപ്പുറം, കെ വി നിയാസ്‌ , സി പി അബ്ദുല്ല, ഷക്കീൽ കെസി, നബീൽ കെവി ,ശുഹൈബ്‌ കെവി, മുസ്താഖ്‌ പ്രസംഗിച്ചു. തൻവീർ കെ പി സ്വാഗതവും ശിഫാന എ വി നന്ദിയും പറഞ്ഞു. മർസ്സുഖ്‌ സി, ഷഫ്നാസ്‌ സി പി, സിനാൻ കെ വി നേതൃത്വം നൽകി

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്