നടന്ന് പോകവെ തെങ്ങ് പൊട്ടി വീണ് വയോധികക്ക് ദാരുണാന്ത്യം
നടന്ന് പോകവെ തെങ്ങ് പൊട്ടി വീണ് വയോധികക്ക് ദാരുണാന്ത്യം. ചക്കരക്കൽ ശ്രീധരൻ പീടികക്ക് സമീപം പുഞ്ചയിൽ ഹൗസിൽ റാബിയ (65) ആണ് മരണപ്പെട്ടത്.
ചക്കരക്കൽ ആശുപത്രി കൊച്ചമുക്ക് റോഡിൽ കൂടി നടന്ന് പോവുകയായിരുന്ന സ്ത്രീയുടെ ദേഹത്ത് സമീപത്തെ പറമ്പിൽ നിന്ന് തെങ്ങ് പൊട്ടി വീഴുകയായിരുന്നു.
ഇന്ന് വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം. നാട്ടുകാർ ഉടനെ ചക്കരക്കൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവ്: അസൈ. മക്കൾ: ഷഫീർ, സമീർ, ഷഫീറ. മരുമക്കൾ: മുനീർ, നൗഫൽ, അൻസില.

Post a Comment