മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

കടൂരിലെ നരിക്കാടൻ ഉണ്ണികൃഷ്ണൻ സ്മാരക ബസ് കാത്തിരിപ്പ് കേന്ദ്രം നാടിന് സമർപ്പിച്ചു 

മയ്യിൽ: അകാലത്തിൽ മരണപ്പെട്ട മയ്യിലിന്റെ സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ രംഗങ്ങളിലെ നിറസാന്നിധ്യം നരിക്കാടൻ ഉണ്ണികൃഷ്ണന്റെ സ്മരണയ്ക്ക് സിപിഐ(എം) കടൂർ ബ്രാഞ്ച് കമ്മിറ്റി ബസ് കാത്തിരിപ്പുകേന്ദ്രം ഒരുക്കി. കടൂർ ഗണപതി ക്ഷേത്രത്തിനു സമീപം നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം സിപിഐ(എം) ലോക്കൽ സെക്രട്ടറി കെ കെ റിജേഷ് ഉദ്‌ഘാടനം ചെയ്തു. ഒരുകാലത്ത് നാടിന്റെ കൂട്ടായ്മയുടെ ഇടമായിരുന്നു ഇത്തരം കേന്ദ്രങ്ങളെങ്കിൽ ചിലർ ഇന്നത് ഒരു പ്രത്യേക വിഭാഗത്തിന്റേത് മാത്രമാക്കി മാറ്റാനുള്ള ശ്രമങ്ങൾ നടക്കുന്നു എന്ന് ഉദ്‌ഘാടകൻ പറഞ്ഞു. കെ ബാലൻ അധ്യക്ഷനായി. ലോക്കൽ കമ്മിറ്റി അംഗം പി രാജേഷ്, വി സന്തോഷ് എന്നിവർ സംസാരിച്ചു. റോഡ് നവീകരണത്തിന്റെ ഭാഗമായി പൊളിച്ചുമാറ്റപ്പെട്ട മറ്റ്‌ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും പുനർനിർമിച്ച് ഉടൻ നാടിന് സമർപ്പിക്കും.

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്