മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

കണ്ണാടിപ്പറമ്പ് ധർമ്മശാസ്താ - ശിവക്ഷേത്രത്തിൽ നവീകരണ പ്രവർത്തികളുടെ സമർപ്പണ ചടങ്ങിന് പരിസമാപ്തി

കണ്ണാടിപ്പറമ്പ്: കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ - ശിവക്ഷേത്രത്തിൽ കഴിഞ്ഞ മൂന്ന് മാസക്കാലമായി നടന്നു വന്ന നവീകരണ പ്രവർത്തികളുടെ സമർപ്പണ ചടങ്ങ് ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ നടന്ന വിവിധ വിശേഷാൽ പൂജകളോടും ചടങ്ങുകളോടും കൂടി നടന്നു.ബുധനാഴ്ച രാവിലെ അഷ്ടദ്രവ്യ ഗണപതി ഹോമത്തോടെ ആരംഭിച്ച് വലിയ ബലി കല്ലിൻ്റെ പ്രതിഷ്ഠാകർമ്മം, നവകം, കലശ മാടി ഉച്ച: പൂജ, ശ്രീഭൂതബലി, വടക്കേ കാവിൽ ശുദ്ധിപൂജയും അന്നദാനവും നടന്നു. മൂന്ന് ദിവസങ്ങളിലായി നടന്ന ചടങ്ങുകൾ ദർശിക്കുന്നതിനായി നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു.















0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്