മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

പെരുമ്പാമ്പ് ശല്യം കൂടി വരുന്നു

പെരുമ്പാമ്പ് ശല്യം കൂടി വരുന്നു

മഴ കനത്തത് കാരണം നാട്ടിൽ ഇഴ ജന്തുക്കളുടെ ശല്യം കൂടിവരുന്നു.  പെരുമ്പാമ്പുകൾ വളർത്തു പക്ഷികളെയും വളർത്തു  മൃഗങ്ങളെയും കൊല്ലുകയോ വിഴുങ്ങുകയോ ചെയ്തു വീട്ടുകാർക്ക് നഷ്ടം ഉണ്ടാക്കുന്നത് തുടർക്കഥയാകുന്നു   

കഴിഞ്ഞ ദിവസം  രാത്രി 11.30 മണിക്ക് ആറളം ജുമാ മസ്ജിദിന്റെ പിറകിൽ താമസിക്കുന്ന കണ്ടോത്ത് ഉമ്മറിന്റെ 4.5 കിലോ വരുന്ന ടർക്കി കോഴിയെ പെരുമ്പാമ്പു കൊന്നു. വീട്ടുകാർ കണ്ട് ബഹളം വെച്ചതിനാൽ വിഴുങ്ങാൻ സാധിച്ചില്ല. ഉടൻ സ്നേക്ക് റെസ്ക്യു ടീം  അംഗം വിളക്കോട് സ്വദേശി ഫൈസലിനെ അറിയിച്ചതിനാൽ പെരുമ്പാബിനെ പിടികൂടി  

കുറച്ചു ദിവസം മുമ്പ് പെരുമ്പേശിയിൽ  വെച്ച്  ഒരു പാമ്പ് പശുവിൻ കുട്ടിയെ വിഴുങ്ങാൻ ശ്രെമിച്ചിരുന്നു . പക്ഷെ  പാമ്പ് രക്ഷപ്പെട്ടു. ഇത്‌ വീട്ടുകാരെയും അയൽവാസികളെയും വളരെയധികം ഭീതിയിലാഴ്ത്തുന്നു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്