![]() |
| സുന്നീ യുവജന സംഘം കണ്ണൂർ ജില്ലാ കമ്മിറ്റി പാലത്തായിയിൽ സംഘടിപ്പിച്ച മൊയ്തു ഹാജി ഏഴാം ചരമ ദിനം എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് മലയമ്മ അബൂബക്കർ ബാഖവി ഉദ്ഘാടനം ചെയ്യുന്നു. |
പാലത്തായ് : സുന്നീ യുവജന സംഘം കണ്ണൂർ ജില്ലാ കമ്മിറ്റി പാലത്തായിയിൽ സമസ്ത ഉമറാ നേതാവ് പാലത്തായ് മൊയ്തു ഹാജി അനുസ്മരവും ഏഴാം ചരമ ദിന പ്രാർത്ഥനയും സംഘടിപ്പിച്ചു. എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് മലയമ്മ അബൂബക്കർ ബാഖവി ഉദ്ഘാടനം ചെയ്തു. മൊയ്തു ഹാജിയുടെ ജീവിതം ഉദാത്തവും മാതൃകാപരവുമാണെന്നും കാലുഷ്യത്തിന്റെ വർത്തമാനകാലത്ത് മനുഷ്യരെ ചേർത്ത് പിടിക്കാനും അശരണരുടെ കണ്ണീരൊപ്പാനും അദ്ദേഹം എന്നും മുന്നിൽ നിന്നിരുന്നെന്നും താൻ ഇടപെടുന്ന മേഖലകളിലെല്ലാം തന്റേതായൊരു കയ്യൊപ്പ് ചാർത്താൻ അദ്ദേഹം ശ്രദ്ധിച്ചുവെന്നും ഉദ്ഘാടന പ്രസംഗത്തിൽ മലയമ്മ പറഞ്ഞു.ജില്ലാ വൈസ് പ്രസിഡൻ്റ് അബ്ദുർ റസാഖ് ഹാജി പാനൂർ അദ്ധ്യക്ഷത വഹിച്ചു.
സയ്യിദ് അൽ മശ്ഹൂർ ആറ്റക്കോയ തങ്ങൾ ആയി പ്പുഴ പ്രാർത്ഥനക്ക് നേതൃത്വം നൽകി. ഇബ്രാഹീം ബാഖവി പന്നിയൂർ, അഹ്മദ് തേർലായി, അബൂബക്കർ യമാനി, ജുനൈദ് സഅദി മൊവ്വേരി അനുസ്മരണ പ്രഭാഷണം നടത്തി.ഹനീഫ ഏഴാംമൈൽ, സത്താർ വളക്കെ,ഉമർ നദ് വി തോട്ടിക്കൽ, മൊയ്തു മൗലവി മക്കിയാട്,
ശൗഖത്തലി മൗലവി മട്ടന്നൂർ,സിദ്ദീഖ് ഫൈസി വെൺമണൽ, ഉസ്മാൻ ഹാജി വേങ്ങാട് , ഹമീദ് ദാരിമി കീഴൂർ, അബ്ദുസ്സലാം മൗലവി ഇരിക്കൂർ, അബ്ദുർ റഹ്മാൻ മിസ്ബാഹി കല്ലായി, അബ്ദുർ റശീദ് സഅദി ഉളിയിൽ, അലി ഹാജി കണ്ണവം, എപി. ഇസ്മാഈൽ മത്തത്ത്, മജീദ് ദാരിമി കരിയാട്, പ്രസംഗിച്ചു.

Post a Comment