മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ജൽ ജീവൻ മിഷൻ നാറാത്ത് ഗ്രാമപഞ്ചായത്ത് ജല ഗുണനിലവാര പരിശോധന പരിശീലനം

ജൽ ജീവൻ മിഷൻ നാറാത്ത് ഗ്രാമപഞ്ചായത്ത് ജല ഗുണനിലവാര പരിശോധന പരിശീലനം

ജൽ ജീവൻ മിഷൻ നിർവ്വഹണ ഏജൻസി നാറാത്ത് ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്ന ജല ഗുണനിലവാര പരിശോധന പരിശീലനത്തിന്റെ ഉദ്ഘാടനം 19.07.2022നു രാവിലെ 10 മണിക്ക് പഞ്ചായത്ത് ഹാളിൽ വെച്ച് നാറാത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. ശ്യാമള.കെ യുടെ അധ്യക്ഷതയിൽ നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കെ.രമേശൻ നിർവഹിച്ചു. നാറാത്ത് ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ശ്രീമതി. ലീന ബാലൻ സ്വാഗതവും പറഞ്ഞു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ.കാണി ചന്ദ്രൻ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ.മുസ്തഫ.കെ.എൻ, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ശ്രീമതി.ഗിരിജ.വി, CDS ചെയർപേഴ്‌സൺ ശ്രീമതി ഷീജ.കെ എന്നിവർ ആശംസയും പറഞ്ഞു. KRWSA മാനേജർ ജോർജ് മാത്യു ജലഗുണനിലവാര പരിശോധന പരിശീലനവും നടത്തി. EDS പ്രോജക്ട് കോർഡിനേറ്റർ ശ്രീ.വിഷ്ണു പ്രസാദ്.ടി നന്ദിയും രേഖപ്പെടുത്തി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്