പള്ളിക്കുന്ന് : യൂത്ത് കോൺഗ്രസ് അഴീക്കോട് നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികളുടെ ഔദ്യോഗികമായ ചുമതലയേൽക്കൽ ചടങ്ങും പ്രവർത്തക കൺവെൻഷനും പള്ളിക്കുന്നിൽ വെച്ച് നടന്നു ചടങ്ങ് ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റ് അഡ്വ.മാർട്ടിൻ ജോർജ്ജ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് നികേത് നാറാത്ത് അധ്യക്ഷത വഹിച്ചു നേതാക്കളായ ടി.ജയകൃഷ്ണൻ, രാജീവൻ എളയാവൂർ, കുക്കിരി രാഗേഷ്,ബിജു ഉമ്മർ,വി.രാഹുൽ,പ്രശാന്ത് മാസ്റ്റർ,സിവി സുമിത്ത്, സുജേഷ് പണിക്കർ, കല്ലിക്കോടൻ രാഗേഷ്, ടി.കെ അജിത്ത്,വസന്ത് പള്ളിയാംമൂല, കായക്കൽ രാഹുൽ, അനൂപ് ബാലൻ, അഖിൽ പള്ളിക്കുന്ന്, മുഹമ്മദ് മൻഷൂഖ് എന്നിവർ സംസാരിച്ചു.



Post a Comment