കണ്ണൂർ: കണ്ണൂരിൽ പള്ളിക്കുള്ളിൽ ചാണകം വിതറി മലീമസമാക്കിയ സംഭവത്തിൽ പ്രതി പിടിയിൽ, പാപ്പിനിശ്ശേരി സ്വദേശി ദസ്തക്കാർ ആണ് അറസ്റ്റിലായത്.
എസിപി ടി കെ രത്നകുമാറിന്റെ നേതൃത്വത്തിൽ മണിക്കൂറുകൾ നീണ്ട അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. കണ്ണൂർ മാർക്കറ്റിനുള്ളിലെ മൊയ്തീൻ പള്ളിക്കുള്ളിലാണ് സംഭവം.
കണ്ണൂർ ഡി.ഐ.ജി രാഹുൽ ആർ. നായർ, സിറ്റി പൊലീസ് കമ്മീഷ്ണർ ആർ. ഇളങ്കോ തുടങ്ങിയ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു, കണ്ണൂർ ടൗൺ മുഹിയുദ്ദീൻ പള്ളിയിൽ ചാണകം വിതറി മലീമസമാക്കിയ സംഭവത്തിലാണ് പ്രതി അറസ്റ്റിലായത്, സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചതിൽ നിന്നാണ് സൂചന ലഭിച്ചത്.

Post a Comment