മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം


കോയ്യോട്ടു മൂലയിലെ എസ്.കെ ഗോവിന്ദൻ നിര്യാതനായി

കുറ്റ്യാട്ടൂര്‍ കോയ്യോട്ടു മൂലയിലെ എസ്.കെ ഗോവിന്ദന്‍ (69) നിര്യാതനായി.സിപിഎം കോയ്യോട്ടു മൂല ബ്രാഞ്ച് മുന്‍ സെക്രട്ടറി, കര്‍ഷക തൊഴിലാളി യൂണിയന്‍ കുറ്റ്യാട്ടൂര്‍ വില്ലേജ് മുന്‍ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

അടിയന്തരാവസ്ഥ കാലത്ത് ഏറെക്കാലം തടവില്‍ കഴിഞ്ഞ, എസ്.കെ.ജി എന്ന ചുരുക്ക പേരില്‍ അറിയപ്പെട്ടിരുന്ന എസ്.കെ ഗോവിന്ദന്‍ സിപിഎം കുറ്റ്യാട്ടൂര്‍ ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന പരേതനായ പി.വി ചാത്തുക്കുട്ടി മാസ്റ്റരുടെയും, പരേതയായ പി.വി ലക്ഷിയുടെയും മകനാണ്.

മിച്ചഭൂമി സമരത്തിലും പങ്കെടുത്തിട്ടുണ്ട്. കോയ്യോട്ടു മൂലയിലെ സാഗര സ്വയം സഹായ സംഘം പ്രവര്‍ത്തകനുമാണ്.

ഭാര്യ: പി.വി രമണി (റിട്ട. വർക്കർ, കോയ്യോട്ടു മൂല അങ്കണവാടി). മക്കള്‍: സ്വപ്ന (തൃഛംമ്പരം), സ്മിത (എളയാവൂര്‍), ദിവ്യ (മലപ്പട്ടം). മരുമക്കള്‍: ബൈജു, രാജേഷ്, രതീഷ്. സഹോദരങ്ങള്‍: ശാന്ത, കരുണാകരന്‍, സരോജിനി, രതി.

സംസ്കാരം ഇന്ന് വൈകിട്ട് നാല് മണിക്ക് പൊറോലം ശാന്തിവനത്തില്‍ നടക്കും.

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്