മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

കഞ്ചാവുമായി മുഖ്യ പ്രതി മയ്യിൽ സ്വദേശി എക്സൈസ് പിടിയിൽ

കൂത്തുപറമ്പ് : ബൈക്കിൽ കടത്തുകയായിരുന്ന കഞ്ചാവു ശേഖരവുമായി എക്സൈസ് സംഘത്തെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച മയക്കുമരുന്ന് കടത്ത്ശൃംഖലയിലെ പ്രധാന കണ്ണിയായ യുവാവ് പിടിയിൽ. കണ്ണൂർ മയ്യിൽ സ്വദേശി പ്രജിലേഷ്  (27)യാണ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ.ഷാജിയും സംഘവും അറസ്റ്റ്ചെയ്തത്. പ്രതിയിൽ നിന്ന് 50 ഗ്രാം കഞ്ചാവ്പൊതി കണ്ടെടുത്തു. കൂത്തുപറമ്പ് ഭാഗത്ത് ലഹരിമരുന്നായ ഹാഷ് ഓയിലും കഞ്ചാവും ഇയാൾ വിതരണം ചെയ്യാറുണ്ടെന്ന് എക്സൈസ് സംഘത്തിന് നേരത്തെ ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ 

 മമ്പറം - ഓടക്കാട് വെച്ച് വാഹന പരിശോധനക്കിടെ എക്സൈസ് സംഘത്തെ കണ്ട് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പ്രതിയെ ബൈക്ക് വളഞ്ഞിട്ട് പിടികൂടുകയായിരുന്നു.  കഞ്ചാവ് കടത്താൻ ഉപയോഗിച്ച ബൈക്കും  കസ്റ്റഡിയിലെടുത്തു. 

റെയ്ഡിൽ അസി.എക്സൈസ് ഇൻസ്പെക്ടർ സന്തോഷ്.കെ.ജെ,പ്രിവൻ്റീവ് ഓഫീസർമാരായ ഷാജി.സി.പി, അശോകൻ.കെ, നജീബ്.കെ.കെ, ബിജു.വി.വി ,സിവിൽ എക്സൈസ് ഓഫീസർമാരായ പ്രജീഷ് കോട്ടായി, സുബിൻ.എം, ബിനീഷ്.എ.എം, ശജേഷ്.സി.കെ, രോഷിത്ത്.പി, ഷാജി.സി.പി, ശ്രീധരൻ.സി.പി, ബിജു.കെ വനിത സിവിൽ എക്സൈസ് ഓഫീസർമാരായ  പ്രസന്ന.എം.കെ, ഷൈനി.വി, ദീപ.എം എന്നിവരും ഉണ്ടായിരുന്നു.


















0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്