മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ഇലയറിവുൽസവവും കർക്കടക സദ്യയും

ഇലയറിവുൽസവവും കർക്കടക സദ്യയും

കണ്ണൂർ: ഭക്ഷ്യ യോഗ്യമായ ഇലകളാൽ സമൃദ്ധമായ കേരളത്തിൽ ഭക്ഷണത്തിന് വേണ്ടി ഉപയോഗിക്കുന്നത് പതിനഞ്ചിൽ  താഴെ മാത്രം. മൂവായിരത്തോളം ഭക്ഷ്യയോഗ്യമായ ഇലകൾ സംസ്ഥാനത്തുണ്ടെന്നാണ് പഠനം തെളിയിക്കുന്നത്. ഇലകളുടെ വിവിധ ഭക്ഷണ സാധനങ്ങൾ ഉണ്ടാക്കുന്ന ശിൽപ്പശാലയും കർക്കടക സദ്യയും കാണികൾക്ക് കൗതുകമായി. കണ്ണൂർ എപിജെ അബ്ദുൾ കലാം ലൈബ്രറിയും ആരോഗ്യ മൈത്രിയും ചേർന്നാണ് കർക്കടക സദ്യ ഒരുക്കിയത്.


   വീട്ടു മുറ്റത്തെ വെറുതെ കളയുന്ന ഇലകൾ ഉപയോഗിച്ച് വിവിധ തരം കറികൾ നിർമിക്കുന്നതിനെ കുറിച്ച് ക്ലാസെടുത്ത് സജീവൻ കാവുങ്കര പരിപാടി ഉദ്ഘാടനം ചെയ്തു. മൊയാരത്ത് ശങ്കരൻ സ്മാരക ഹാളിൽ നടന്ന പരിപാടിയിൽ ഇലകൾ ഉപയോഗിച്ചുള്ള വിവിധ ഭക്ഷ്യ ഉൽപ്പന്നങ്ങൾ നിർമിക്കുന്നതിന്റെ മൽസരവും നടന്നു. ആരോഗ്യ മൈത്രി സെക്രട്ടറി   എം എസ് ആനന്ദ് അധ്യക്ഷനായി. എപിജെ ലൈബ്രറി സെക്രട്ടറി പികെ ബൈജു, ജൈവ കർഷക കൂട്ടായ്മ ജില്ലാ സെക്രട്ടറി സിസി രാമചന്ദ്രൻ, പിവി ദാസൻ,  സിപി രാജൻ, രാജീവൻ കാട്ടാമ്പള്ളി എന്നിവർ സംസാരിച്ചു.

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്