ഇന്ന് പുലര്‍ച്ചെ 5.30നോടെയാണ് സംഭവം. ബോയിലര്‍ പിടിപ്പിച്ച കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. ബോയിലറും കെട്ടിടവും പൂര്‍ണമായും അഗ്നിക്കിരയായി. തളിപ്പറമ്പ്, കണ്ണൂര്‍ എന്നിവടങ്ങളില്‍ നിന്നും എത്തിയ രണ്ടു യൂണിറ്റ് ഫയര്‍ എന്‍ജിനുകള്‍ ഉപയോഗിച്ച് ഒരു മണിക്കൂറിലേറെ പരിശ്രമിച്ചാണ് തീയണച്ചത്. കണ്ണൂര്‍ ഫയര്‍ സ്റ്റേഷന്‍ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍ രാജീവന്‍, തളിപ്പറമ്പ് ഫയര്‍ സ്റ്റേഷന്‍ അസിസ്റ്റന്റ് ഓഫിസര്‍ ടി.അജയന്‍ എന്നിവര്‍ നേതൃത്വം നല്‍കി. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്ത കാരണം.



Post a Comment