കണ്ണാടിപ്പറമ്പ്: കണ്ണാടിപ്പറമ്പിൽ കാർ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു. യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്ര മതിലിന് നാശനഷ്ടം സംഭവിച്ചു. ചേലേരി ഭാഗത്ത് നിന്ന് വരികയായിരുന്ന ഹുണ്ടായ് കാർ നിയന്ത്രണം വിട്ട് കണ്ണാടിപ്പറമ്പ് ഗവ.ഹൈസ്കൂളിന് മുന്നിൽ തലകീഴായി മറിയുകയായിരുന്നു. അര മണിക്കൂറോളം ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു.



Post a Comment