മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

നിലോഫർ നാഥനിലേക്ക് യാത്രയായി

നിലോഫർ നാഥനിലേക്ക് യാത്രയായി

കക്കാട്(കണ്ണൂർ) ബദർപള്ളി താജ് മൻസിലിൽ ഖമർ ഷെരീഫിന്റെ മകൾ നിലോഫർ നാഥനിലേക്ക് യാത്രയായി. തലാസീമിയ മേജർ എന്ന അസുഖത്തെ തുടർന്ന് ബാംഗ്ളൂർ നാരായണ ഹ്രദയാലയയുടെ കീഴിലുള്ള മസുംദാർ ഷാ സെന്ററിൽ മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയമായിരുന്നു. മജ്ജ മാറ്റി വെക്കലിനെ തുടർന്നുണ്ടായ ഇൻഫെക്ഷനെ തുടർന്ന് രണ്ടു മാസത്തോളമായി നിലോഫർ ആശുപത്രിയിലാണ്. ഹോസ്പിറ്റലിൽ നിന്ന് ദ്രാവക രൂപത്തിലുള്ള ആഹാരം മാത്രം കഴിച്ച നിലോഫറിനെ അതീവ ഗുരുതരാവസ്ഥയെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു പഴയ മജ്ജ തിരികെ നൽകി ജീവിതത്തിലേക്ക് തിരികെ എത്തിക്കാനുള്ള ആത്മാർത്ഥമായ ശ്രമം നടന്നിരുന്നുവെങ്കിലും വിജയിച്ചില്ല . തങ്ങളുടെ മുമ്പിൽ നിന്ന് ചിരിച്ചു കളിച്ചു, നടന്ന പൊന്നു മോളുടെ, ശസ്ത്രക്രിയക്ക് ശേഷം നാഥനിലേക്ക് യാത്രയായത് വിശ്വസിക്കാൻ കഴിയാതെ മാനസികമായും ശാരീരികമായും തകർന്ന അവസ്ഥയിലാണ് മാതാപിതാക്കൾ കഴിഞ്ഞ വർഷം പത്താം തരം പാസ്സായി, ചൊവ്വ ഹയർ സെക്കണ്ടറി സ്കൂളിൽ പ്രവേശനം നേടിയ ഈ മിടുക്കി കുട്ടിക്ക് വേണ്ടി, നമ്മുടെ നാട് ആകെ പ്രാർത്ഥനയിലായിരുന്നു. എങ്ങിനെയെങ്കിലും ജീവിതത്തിലേക്ക് തിരിച്ചെത്തുമെന്ന് പ്രതീക്ഷയിലായിരുന്നു.


0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്