മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

മലപ്പുറത്ത് ‘വെട്ടിയിട്ട വാഴ കുലച്ചു’; കാഴ്ച കാണാൻ നിരവധി പേർ

മലപ്പുറത്ത് ‘വെട്ടിയിട്ട വാഴ കുലച്ചു’; കാഴ്ച കാണാൻ നിരവധി പേർ

വെട്ടിക്കളഞ്ഞ വാഴയില്‍ കുല വരുമോ? ആശ്ചര്യം തോന്നുന്നുണ്ടല്ലേ? എന്നാല്‍ സംഗതി സത്യമാണ്. വെട്ടിക്കളഞ്ഞ ഒരു വാഴ കുലച്ചതാണ് ചെണ്ടക്കോട് നാട്ടുകാരുടെ ചര്‍ച്ചാ വിഷയം. മലപ്പുറം ചെണ്ടക്കോട് മുല്ലപ്പള്ളി വീട്ടില്‍ അന്‍വര്‍ അഹ്‌സനിയുടെ വീട്ടുമുറ്റത്തെ വെട്ടിക്കളഞ്ഞ വാഴയാണ് കുലച്ചത്. നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും കൗതുക കാഴ്ചയായിരിക്കുകയാണ് ഇതോടെ ഈ വാഴ. കേട് വന്നതിനെ തുടര്‍ന്ന് മൂന്ന് മാസം മുമ്പാണ് വീട്ടുകാര്‍ ഞാലിപ്പൂവന്‍ വാഴ വെട്ടിക്കളഞ്ഞത്. എന്നാൽ, വെട്ടിയിട്ടെങ്കിലും അടിവശം വീഴാതെ നില്‍ക്കുന്നുണ്ടായിരുന്നു. ഈ ഭാഗത്താണ് ഇപ്പോൾ വാഴ കുലച്ചിരിക്കുന്നത്. ഇപ്പോള്‍ ഏകദേശം കുലച്ച് നാല് പടലയോളം പുറത്ത് വന്നിട്ടുണ്ട്. സംഭവം അറിഞ്ഞതോടെ വാഴക്കുല കാണാന്‍ നിരവധി പേരാണ് എത്തുന്നത്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്