2022 ജൂലൈ 24 ഞായറാഴ്ച രാവിലെ 10 മണിക്ക് കയരളം ഭാവന ആർട്‌സ് & സ്പോർട്സ് ക്ലബ് LSS,SSLC, +2 വിജയികൾക്കുള്ള അനുമോദനവും സി.കെ.ശേഖരൻ മാസ്റ്റർ പുരസ്‌കാരം നേടിയ ശ്രീ.കെ.പി.കുഞ്ഞികൃഷ്ണന് ഉപഹാര സമർപ്പണവും നടന്നു. പരുപാടി ശ്രീ.ടി.ഗംഗാധരന്റെ അധ്യക്ഷതയിൽ ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.റോബർട് ജോർജ്ജ് ഉദ്ഘാടനവും കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിലിന്റെ മികച്ച ഗ്രന്ഥശാല പ്രവർത്തകനുള്ള സി.കെ.ശേഖരൻ മാസ്റ്റർ പുരസ്‌കാരം നേടിയ ശ്രീ.കെ.പി.കുഞ്ഞികൃഷ്ണന് ഉപഹാരസമർപ്പണവും നിർവ്വഹിച്ചു. ഭാവന സ്പോർട്സ് ക്ലബ്‌സെക്രട്ടറി ശ്രീ.നിധിൻ. കെ സ്വാഗതം പറഞ്ഞു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.രവി മാണിക്കോത്ത് ആശംസയും ഭാവന സ്പോർട്സ് ക്ലബ് പ്രസിഡന്റ് ശ്രീ.കെ.സനീഷ് നന്ദിയും പറഞ്ഞു. തുടർന്ന് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നീന്തൽ പരിശീലനവും നടത്തി.













Post a Comment