മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

നാറാത്ത് ഗ്രാമപ്പഞ്ചായത്ത് നവ സംരംഭകർക്കായി വായ്പ /ലൈസൻസ് മേള സംഘടിപ്പിക്കുന്നു

നാറാത്ത് ഗ്രാമപ്പഞ്ചായത്ത് നവ സംരംഭകർക്കായി വായ്പ /ലൈസൻസ് മേള സംഘടിപ്പിക്കുന്നു

നാറാത്ത് ഗ്രാമപ്പഞ്ചായത്ത് വായ്പ /ലൈസൻസ് മേള സംഘടിപ്പിക്കുന്നു

സംരംഭക വർഷം ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ പദ്ധതിയുടെ ഭാഗമായി നാറാത്ത് ഗ്രാമപഞ്ചായത്തിലെ നവ സംരംഭകർക്കായി ജില്ലാ വ്യവസായ കേന്ദ്രം കണ്ണൂരിന്റെയും നാറാത്ത് ഗ്രാമ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ വായ്പ /ലൈസൻസ് മേള ഇന്ന് 26.08.2022 വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക് നാറാത്ത് ഗ്രാമപഞ്ചായത്ത്‌ ഹാളിൽ സംഘടിപ്പിക്കുന്നു

വായ്പ /ലൈസൻസ് മേള കല്യാശ്ശേരി ബ്ലോക്ക് വ്യവസായ വികസന ഓഫീസർ ശ്രീമതി.സ്മിത.ആർ.കെ സ്വാഗതം പറയും, നാറാത്ത് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കെ.രമേശന്റെ അധ്യക്ഷതയിൽ ബഹു. അഴീക്കോട് മണ്ഡലം എം.എൽ.എ ശ്രീ. കെ.വി. സുമേഷ് നിർവഹിക്കും. നാറാത്ത് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി കെ.ശ്യാമള, നാറാത്ത് ഗ്രാമപ്പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.കാണി ചന്ദ്രൻ, നാറാത്ത് ഗ്രാമപ്പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.കെ.എൻ.മുസ്തഫ, നാറാത്ത് ഗ്രാമപ്പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ശ്രീമതി.വി. ഗിരിജ, നാറാത്ത് സിഡിഎസ് ചെയർപേഴ്‌സൺ ശ്രീമതി ഷീജ കെ നാറാത്ത് ഗ്രാമപ്പഞ്ചായത്ത് അസി.സെക്രട്ടറി ശ്രീമതി. ലീന ബാലൻ എന്നിവർ ആശംസ നേരും, ഇന്റേൺ  വ്യവസായ വാണിജ്യ വകുപ്പ് ശ്രീ.സച്ചിൻ. പി.വി നന്ദിയും പറയും.

മേളയിൽ വിവിധ സർക്കാർ വകുപ്പുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും പ്രതിനിധികൾ പങ്കെടുക്കുന്നു.

🔅മെയ്‌ മാസം നടത്തിയ സംരംഭകത്വ ബോധവത്കരണ ശില്പശാലയിലൂടെയും അല്ലാതെയും വിവിധ സർക്കാർ പദ്ധതികൾ, ബാങ്ക് വായ്പ പദ്ധതികൾ എന്നിവയിലൂടെ ചെറുകിട സംരംഭങ്ങൾ ആരംഭിക്കുന്നതിനു വായ്പ അനുവദിച്ച ഗുണഭോക്താക്കൾക്കുള്ള വായ്പവിതരണം

🔅 വിവിധ വകുപ്പുകളുടെ പദ്ധതി അപേക്ഷ സ്വീകരിക്കൽ 

🔅 ചെറുകിട സംരംഭകർക്കുള്ള ലൈസൻസ് അനുവദിക്കൽ

🔅കെ സ്വിഫ്റ്റ് പോർട്ടൽ വഴി സ്വയം സാക്ഷ്യപത്രം ലഭ്യമാക്കലും അപേക്ഷ നൽകലും

 തുടങ്ങിയവയ്ക്കുള്ള സൗകര്യവും പരിപാടിയിൽ ഉണ്ടായിരിക്കും. കൂടാതെ വിവിധസർക്കാർ വകുപ്പുകളുടെയും ധന കാര്യ സ്ഥാപനങ്ങളുടെയും  പദ്ധതികളും സേവനങ്ങളും ലഭ്യമാകുന്ന കൗണ്ടറുകളും മേളയുടെ ഭാഗമായി സജ്ജീകരിക്കുന്നു. ഏവരെയും സംരംഭക വായ്പ /ലൈസൻസ് മേളയിലേക്ക് ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.

വിശദ വിവരങ്ങൾക്കായി ബന്ധപ്പെടുക:- സച്ചിൻ പി വി (ഇന്റേൺ,വ്യവസായ വാണിജ്യ വകുപ്പ്)- 📞 9446900549

 #എന്റെ സംരംഭം നാടിന്റെ അഭിമാനം

#നിങ്ങൾക്കും സംരംഭകരാകം

#ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്