മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

തളിപ്പറമ്പിൽ മൂന്ന് പേർക്ക് പോത്തിന്റെ കുത്തേറ്റു

തളിപ്പറമ്പിൽ മൂന്ന് പേർക്ക് പോത്തിന്റെ കുത്തേറ്റു


അറവുശാലയില്‍ നിന്ന് കയര്‍ പൊട്ടിച്ച് ഓടിയ പോത്തിന്റെ കുത്തേറ്റ് രണ്ട് സ്ത്രീകള്‍ക്കും വിദ്യാര്‍ത്ഥിക്കും പരിക്ക്

വാട്ടര്‍ അതോറിറ്റി ജീവനക്കാരി ശ്രീകണ്ഠാപുരത്തെ രജനി, തളിപ്പറമ്പ് വനിതാ സഹകരണ സംഘത്തിലെ കളക്ഷന്‍ ഏജന്റ് പുളിമ്പറമ്പിലെ വല്‍സല(55) സീതീസാഹിബ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥ്‌ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

രജനിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും വല്‍സലയെയും സിദ്ധാര്‍ത്ഥിനേയും പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്ന് വൈകുന്നേരം നാലരയോടെയാണ് സംഭവം. മറ്റ് നിരവധിപേര്‍ക്കും പോത്തിന്റെ ആക്രമത്തില്‍ പരിക്കേറ്റിട്ടുണ്ട്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്